വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ കുവൈത്തിലെ സൗദി അറേബ്യ അംബാസഡർക്കൊപ്പം
Posted On
date_range Updated On
date_range ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ; കുവൈത്തിന് സൗദിയുടെ കത്ത്
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ, വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കൽ എന്നിവയിൽ താൽപര്യം പ്രകടിപ്പിച്ച് കുവൈത്തിന് സൗദി അറേബ്യയുടെ കത്ത്. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദിൽ നിന്നുള്ള കത്ത് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ സ്വീകരിച്ചു.വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയയുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തിലെ സൗദി അറേബ്യ അംബാസഡർ സുൽത്താൻ ബിൻ സുഊദ് ആൽ സുഊദ് കത്ത് കൈമാറി.ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.