ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഹ​ദീ​ൽ അ​ൽ ബു​ക്രൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ഐ.​എ.​കെ) ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ‘ഒ​ന്നി​ച്ചു​ണ്ണാം തി​രു​വോ​ണം ഇ​ടു​ക്കി​യോ​ടൊ​പ്പം’ എ​ന്ന പേ​രി​ൽ ന​ട​ന്ന ആ​ഘോ​ഷം കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഹ​ദീ​ൽ അ​ൽ ബു​ക്രൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ബി​നു ആ​ഗ്ന​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷം ക​ലാ​പ​രി​പാ​ടി​യി​ൽ നി​ന്ന്

ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, ജോ​യ് ആ​ലൂ​ക്കാ​സ് ക​ൺ​ട്രി ഹെ​ഡ് ഷി​ബി​ൻ പു​തി​യേ​ട​ത്ത്, ഡ​യ​ന അ​ബൂ ഷ​ബാ​ബ്, ഓ​ണം ക​ൺ​വീ​ന​ർ ഷി​ജു ബാ​ബു, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ ഭ​വ്യ അ​നൂ​പ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ പി. ​ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജു ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

രെ​ഞ്ചു ചാ​ല​ക്കു​ടി, കു​വൈ​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​ൻ മു​ബാ​റ​ക് അ​ൽ റ​ഷീ​ദ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

Tags:    
News Summary - Idukki Association celebrates Onam in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.