??????? ????????????? ??????????? ????????? ??????????? ??????? ??????? ????? ???????? ?????? ??????????

ഐ.സി.എസ്.ജി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കുവൈത്ത്​ സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട്​ ഗ്രൂപ്പ്​ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അബ്ബാസിയയിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്​തു. ഇന്ത്യൻ അംബാസഡർ ജീവസാഗർ പ്രദേശം സന്ദർശിക്കുകയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്​ഘാടനം നിർവഹിക്കുകയും ചെയ്​തു. 

മേയ്​ 16ന്​ എംബസിയിൽ കൂടിയ വ്യവസായ-സാമൂഹിക-സംഘടനാ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് കൊറോണ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപവത്​കരിച്ചത്. ഒാൺകോസ്​റ്റ്​, ലുലു, സിറ്റി സ​​െൻറർ, ഹൈവേ സ​​െൻറർ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ പ്രതിനിധികളും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് രാജ്പാല്‍ ത്യാഗിയുടെ നേതൃത്വത്തില്‍ 10 അംഗങ്ങളും അടങ്ങുന്നതാണ്​ ഗ്രൂപ്പ്​. ഇതുവരെ 6000 കിറ്റുകൾ വിതരണം ചെയ്​തു. 

തൊഴിൽരഹിതർക്കും രണ്ടുമാസമായി ശമ്പളം കിട്ടാത്തവർക്കും www.icsgkuwait.org എന്ന വെബ്സൈറ്റ് വഴി സഹായത്തിന്​ അപേക്ഷിക്കാം. രാജ്യത്തി​​​െൻറ വിവധ ഭാഗങ്ങളിലായി പത്ത് കോഓഒാഡിനേഷൻ ഗ്രൂപ്പുകളും 200ഓളം വളണ്ടിയമാരും പ്രവര്‍ത്തിച്ച് വരുന്നു. കെ.പി. സുരേഷാണ്​ ചീഫ് കോഓഡിനേറ്റർ. ഐ.സി.എസ്.ജി കമ്മിറ്റി അംഗങ്ങളായ ടി.എ. രമേശ്​, അശോക് കൽറ, ജതിന്ദർ സൂരി, അജയ് ഗോയൽ, റീവൻ ഡിസൂസ, അമിതാഭ് രഞ്ജൻ (എംബസി പ്രതിനിധി), ജോൺ തോമസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ചാണ്​ ചടങ്ങ്​ നടത്തിയത്​.

Tags:    
News Summary - icsg food kit distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.