ഐ.സി.എഫ് ജലീബ് സെൻട്രൽ പൗരസഭയിൽ നസീർ തൃശൂർ സംസാരിക്കുന്നു
ഐ.സി.എഫ് ജലീബ് പൗരസഭ സംഘടിപ്പിച്ചു
കുവൈത്ത്: ഇന്ത്യയുടെ 78 മത് സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ജലീബ് സെൻട്രൽ ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ പൗരസഭ സംഘടിപ്പിച്ചു. വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് സഭയിൽ കീനോട്ട് അവതരിപ്പിച്ച് ഐ.സി.എഫ് ജലീബ് ജനറൽ സെക്രട്ടറി നസീർ തൃശ്ശൂർ പറഞ്ഞു.
നമ്മൾ ഇന്ത്യൻ ജനത എന്ന ഭരണ ഘടനയുടെ ആമുഖ വാക്യം തന്നെ ഇന്ത്യയുടെ സാമൂഹിക നന്മകൾ വിളംബരം ചെയ്യുന്നുണ്ട്. ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ ഭാഷക്കോ യാതൊരു മേധാവിത്വവുമില്ലാത്തതാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കുനേരെയുള്ള കടന്നുകയറ്റം ആശങ്കയുളവാക്കുന്ന ഒരു സാഹചര്യത്തിലാണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
ഒരു സംസ്കാരം ഒരു മതം ഒരു വേഷം ഒരു ഭാഷ എന്ന പ്രതിലോമകരമായ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെ നോക്കിക്കാണേണ്ട ഒന്നാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ജലീബ് ഐ.സി.എഫ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹൈദരലി സഖാഫി അധ്യക്ഷത വഹിച്ചു.
നാഷനൽ ദഅവ പ്രസിഡന്റ് അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്തു. സാലിഹ് കിഴക്കേതിൽ, റസാഖ് സഖാഫി, സി.പി. അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് ഒരുമനയൂർ, ബി.എ. സിദ്ദീഖ്, ബിജു വാഹിദ്, അബ്ദുറഹ്മാൻ ചെറുമുറ്റം, ഉണ്ണീൻ കുട്ടി എന്നിവർ സംസാരിച്ചു. നിസാർ നെല്ലായ സ്വാഗതവും അലവി കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.