Posted On
date_range Updated On
date_range ഐ.സി.എഫ് ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: പത്ത്, പ്ലസ് ടു ക്ലാസുകൾ വിജയിച്ച കുട്ടികൾക്കായി ഐ.സി.എഫ് ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും തളിപ്പറമ്പ് സർ സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സിദ്ദീഖ് സിദ്ദീഖി ക്ലാസെടുത്തു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തേഞ്ചീരി അധ്യക്ഷത വഹിച്ചു. നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. റഫീക്ക് കൊച്ചനൂർ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.