ഐ.സി.എഫ് ഈദ് സംഗമത്തിൽ അബ്ദുൽ അസീസ് കാമിൽ സഖാഫി സംസാരിക്കുന്നു
Posted On
date_range Updated On
date_range ഐ.സി.എഫ് ഈദ് സംഗമവും പ്രാർഥന സദസ്സും
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഈദുൽ ഫിത്ർ ദിനത്തിൽ ഈദ് സംഗമവും പ്രാർഥന സദസും സംഘടിപ്പിച്ചു. റിഗ്ഗായ് സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷനൽ ഫിനാൻസ് സെക്രട്ടറി ഷുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്മിൻ ആൻഡ് പി.ആർ പ്രസിഡന്റ് അബ്ദുൽ അസീസ് കാമിൽ സഖാഫി ഈദ് പ്രഭാഷണം നടത്തി. സംഗമത്തിൽ റീജിയൻ ടീമുകൾ അവതരിപ്പിച്ച ബുർദ്ദ, ഖിസ്സപ്പാട്ട്, മദ്ഹഗാനം തുടങ്ങിയ കലാപരിപാടികൾ നടന്നു. അബ്ദുല്ല വടകര സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.