നഫീസ ലുലു, മുഹമ്മദ് ശാഫി, ഫാത്തിമ ജാബിർ, മുഹമ്മദ് റിസ്വാൻ
കുവൈത്ത് സിറ്റി: ഐ.സി.എഫ് സിറ്റി സെൻട്രൽ കമ്മിറ്റി വിദ്യാർഥികൾക്കായി ‘മാസ്റ്റർ മൈൻഡ്’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 'ഉമ്മഹാതുൽ മുഅ്മിനീൻ' എന്ന വിഷയത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
സീനിയർ വിഭാഗത്തിൽ മുഹമ്മദ് ശാഫി, നഫീസ ലുലു എന്നിവർ ഒന്നാം സ്ഥാനവും മുഹമ്മദ് മിദ്ലാജ്, ഫൈഹ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റിസ്വാൻ, ഫാത്തിമ ജാബിർ എന്നിവർ ഒന്നാം സ്ഥാനവും അദ്നാൻ സർഫറാസ്, മിൻഹ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് നാഷനൽ-ഇന്റർനാഷനൽ തലത്തിൽ മത്സരം നടക്കും. സാൽമിയ ഐ.സി.എഫ് മദ്റസയിൽ നടന്ന പ്രോഗ്രാമിന് ശിഹാബ് വാണിയന്നൂർ, അബ്ദുസ്സലാം, ശുഐബ് മുട്ടം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.