ഷെറിന്‍ മാത്യു ലിയോ കിഴക്കേവീടന്‍
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ കുവൈത്തിന്റെ (ഐ.എ.എഫ്)2024-25 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് സണ്‍റൈസ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിൽ ഉപദേശക സമിതി അംഗം ഗുണ സുന്ദരമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ മുന്‍കാലങ്ങളില്‍ നടത്തി വന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ യോഗത്തിൽ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി ഷെറിന്‍ മാത്യു (പ്രസി),ലിയോ കിഴക്കേവീടന്‍ (ജന. സെക്ര),പ്രേമന്‍ ഇല്ലത്ത് (ചെയര്‍) ,മുസാഫര്‍ റൊമാനി (വൈ.പ്രസി),ലിജോ (ഫൈ.സെക്ര),മുരളി മുരുകാനന്ദന്‍ (ജോ. സെക്ര),പ്രിയ (ജോ.സെക്ര),ബോണി (മീഡിയ),നിര്‍മലദേവി (കള്‍ച്ചറല്‍),ജെറി (പി.ആര്‍.ഒ),പ്രതീഷ് (സോഷ്യല്‍. സെക്ര)എന്നിവരെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ജനറല്‍ സെക്രട്ടറി ലിയോ സ്വാഗതവും ലിജോ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.