ഹുദ സെന്റർ അധ്യാപക പ്രബോധക പരിശീലന ക്യാമ്പ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ
അദക്കാനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പുതു തലമുറക്ക് ഉചിതമായ ദിശാ ബോധവും, മാനസികവും ഭൗതികവുമായ ജീവിത മൂല്യങ്ങൾ നൽകുന്നതിന്റെയും ഭാഗമായി ഹുദ സെന്റർ അധ്യാപക പ്രബോധക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ കെ.എൻ.എം എജുക്കേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ഫഹാഹീൽ മെട്രോ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ക്യാമ്പ് ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അദക്കാനി ഉദ്ഘാടനം ചെയ്തു. ജസീർ പുത്തൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ‘തജ്വീദ്-അറബി പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ കെ.പി. ബീരാൻകുട്ടി സ്വലാഹി ആമുഖ പ്രഭാഷണം നടത്തി. പഠന ക്ലാസുകൾക്ക് അബ്ദുൽഹമീദ് കൊടുവള്ളി നേതൃത്വം നൽകി. ഉദ്ബോധന ക്ലാസ് ജൈസൽ എടവണ്ണ നടത്തി. ഗ്രൂപ് തിരിച്ചുള്ള പഠന ചർച്ചയിൽ സഅദ് ഇബ്രാഹിം, ഇർഷാദ്, നഫീസ നസ്രിൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.