കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി ഗാർഹിക ഡ്രൈവർ വിസകൾ ഇനി ഓൺലൈനായി അനുവദിക്കും. സ്വദേശികള്‍ക്ക് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ പുതിയ ഗാർഹിക ഡ്രൈവർമാർക്ക് എൻട്രി വിസ നൽകാനുള്ള സേവനമാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം നടപ്പാക്കിയത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്ന സമഗ്ര ഡിജിറ്റൽ സർക്കാർ സേവന സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.