അ​തി​വേ​ഗ​ത്തി​ൽ ഇ​ന്റ​ര്‍നെ​റ്റ്; കുവൈത്ത് മുന്നിൽ

കുവൈത്ത് സിറ്റി: മൊബൈൽ ഇന്റര്‍നെറ്റ് വേഗത കൂടിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന് പത്താം സ്ഥാനം. അമേരിക്കന്‍ സ്ഥാപനമായ ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തിയത്. സെക്കൻഡിൽ ശരാശരി 95.04 മെഗാബൈറ്റ് ആണ് രാജ്യത്തിന്‍റെ വേഗത. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ‍നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ഖത്തറിനാണ്.

കഴിഞ്ഞമാസത്തെ റാങ്കിങ്ങിനെ അപേക്ഷിച്ച് രാജ്യത്തിന്റെ രണ്ട് സ്ഥാനം താഴ്ന്നു. ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്ന ഇന്റർനെറ്റ് വേഗതയില്‍ ലോക രാജ്യങ്ങളില്‍ രാജ്യം 20ാം സ്ഥാനത്താണ്. സെക്കൻഡിൽ 112.5 മെഗാബൈറ്റ് ആണ് വേഗത. അറബ് രാജ്യങ്ങൾക്കിടയിൽ ഇതിൽ കുവൈത്ത് രണ്ടാം സ്ഥാനത്താണ്.

യു.എ.ഇ ആണ് ഒന്നാമത്.ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്പീഡ്ടെസ്റ്റ് ഉപയോഗിച്ച് നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഗ്ലോബൽ ഇൻഡക്സിന്റെ ഡേറ്റ റിപ്പോര്‍ട്ട് ഓക്‌ല ഉണ്ടാക്കുന്നത്.

Tags:    
News Summary - High speed internet; Kuwait is ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.