കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട കാസർകോട് ജില്ല അസോസിയേഷൻ ഹെൽപ് ഡെസ്ക് പ്രവർത്തനമാരം ഭിച്ചു. ഇന്ത്യൻ എംബസിയുടെ നിർദേശത്തോടെ ലഭിച്ച ഔട്ട്പാസ് അപേക്ഷ ഫോറം ആവശ്യക്കാർക്ക് എത്തിക്കുകയും പൂരിപ്പിച്ച് തിരിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. ഫർവാനിയയിൽ ആരംഭിച്ച പൊതുമാപ്പ് രജിസ്ട്രേഷൻ കേന്ദ്രത്തിൽ കെ.ഇ.എ വളൻറിയർമാർ സജീവമായി രംഗത്തുണ്ട്.
അവിടെയെത്തുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുകയും കുടിവെള്ളം വിതരണം നടത്തുകയും ചെയ്യുന്നു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് കെ.ഇ.എ കോഒാഡിനേറ്റർമാരെ 66755591, 66617359, 60386875, 90983787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.