ഹൃദയാഘാതം: മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വാണിയമ്പലം സ്വദേശി റിഷാദ് (29) ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി തോട്ടം നനച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.

രണ്ടു വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ച അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ്: അബ്ദുല്ല മഠത്തിൽ. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.

Tags:    
News Summary - Heart attack: Malappuram native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT