ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

ഗ​ൾ​ഫ് ഉ​ച്ച​കോ​ടി; തയാറെടുപ്പ് യോഗത്തിൽ കു​വൈ​ത്ത് വിദേശകാര്യ മന്ത്രി പങ്കെടുത്തു

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്തി പ്ര​തി​നി​ധി സം​ഘം ബു​ധ​നാ​ഴ്ച ആ​ദ്യ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി ഉ​ച്ച​കോ​ടി​യു​ടെ പ്രാ​ധാ​ന്യ​വും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ളും എ​ടു​ത്തു​പ​റ​ഞ്ഞു.

ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ ഖ​ത്ത​റി​ന്റെ മി​ക​ച്ച നേ​ട്ട​ത്തെ ഒ​മാ​നി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023ലെ ​യു.​എ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന കോ​ൺ​ഫ​റ​ൻ​സി​നാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ഉ​ച്ച​കോ​ടി​യി​ൽ പ​​​​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്തി പ്ര​തി​നി​ധി സം​ഘം നേ​ര​ത്തേ സൗ​ദി​യി​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Gulf Summit; Kuwait Foreign Minister attended the preparatory meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 04:47 GMT