ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ് വിജയികൾ ഗൾഫ് മാധ്യമം-അൽ അൻസാരി പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ചുമായി ചേർന്ന് സംഘടിപ്പിച്ച റമദാൻ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ ദ്വൈഹി പാലസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് റസിഡഉന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ് സമ്മാനദാന ചടങ്ങ് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ഗൾഫ് മാധ്യവുമായി ദീർഘ നാളത്തെ അടുപ്പം ഉണ്ടെന്നും വാർത്തകൾ കൃത്യമായും വിശ്വാസപൂർവവും നൽകുന്നതിൽ മാധ്യമം ശ്രദ്ധ നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു. ബിസിനസ് എന്ന നിലക്കല്ല, അറിവ് വർധിപ്പിക്കാനുള്ള മികച്ച ഒരു ഉദ്യമം എന്ന നിലക്കാണ് ഗൾഫ് മാധ്യമം റമദാൻ ക്വിസുമായി സഹകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ അൻസാരി എക്സ്ചേഞ്ച് ജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നു. കുവൈത്തിൽ വിപുലീകരണത്തിന്റെ വലിയൊരുഘട്ടത്തിലുമാണ് അൽ അൻസാരി. തങ്ങളെ പിന്തുണക്കുന്ന പ്രവാസിസമൂഹത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ്, ഡിജിറ്റൽ ഹെഡ് ദിലിൻ, മാധ്യമം എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ് എന്നിവർ ആശംസകൾ നേർന്നു.
ഗൾഫ് മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം സ്വാഗതവും മാർക്കറ്റിങ് മാനേജർ നജീബ് സി.കെ.നന്ദിയും പറഞ്ഞു. വിജയികൾക്ക് ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികൾ സമ്മാനങ്ങൾ കൈമാറി. ഗൾഫ് മാധ്യമം സർക്കുലേഷൻ ഇൻ ചാർജ് എസ്.പി നവാസ് സമ്മാന വിതരണം നിയന്ത്രിച്ചു.
അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ് സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ സുനിൽ ഭാവൻ ഭാസ്കരൻ മെഗാ വിന്നറായി. ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് മെഗാ വിന്നറിനെ തിരഞ്ഞെടുത്തത്. റമദാൻ ഒന്നു മുതൽ 30 ദിവസങ്ങളിലായി നടന്ന ക്വിസിൽ നിരവധി പേരാണ് പങ്കെടുത്ത്. ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തിരഞ്ഞെടുത്തത്.
മെഗാ വിന്നർ സുനിൽ ഭാവൻ ഭാസ്കരന് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ സമ്മാനം കൈമാറുന്നു
30 വിജയികൾക്കും മെഗാ വിന്നറിനുമുള്ള സമ്മാനം വിതരണം ചെയ്തു.മറ്റു വിജയികൾ: നിസാർ,ലത,കെ.വി.ബിജു,അബ്ദുൽ റഷീദ്, മുസ്തഫ കെ അബ്ദുല്ല, അതീഖ് മാളിയേക്കൽ, രാഖി മാത്യു,അബ്ദുൽ ഹമീദ്, ഷിന യൂസുഫ്, മിഥുൻ വിശ്വനാഥ്, മുഹമ്മദ് അസ്ലം, സലാവുദ്ദീൻ, ശരീഫുദ്ദീൻ, വിനയ് വേണുഗോപാൽ,കെ.സി.സിദ്ദീഖ്,മൊയ്തീൻ കുട്ടി,ജുനൈദ, ശോസമ്മ ഈപ്പൻ,റിജ്വ, പ്രകാശ് കളത്തിൽ കുഴി,അശ്വിൻ ജെയിംസ്,റഹൂഫ്,അഫ്സൽ ഉസ്മാൻ,സി.വി.ജസീർ, അനിൽ സോനു വാസുദേവൻ, റജീന, മുഹമ്മദ് അബൂബക്കർ,ജൻസ്, അജഞന സജി, വി.വി.അഫ്സൽ എന്നിവരാണ് വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.