Posted On
date_range Updated On
date_range ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ഇന്നു മുതൽ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സ്വാതന്ത്ര്യദിന ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ക്വിസ് 10 ദിവസം തുടരും. ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും.
ഇവക്ക് ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. ചോദ്യത്തിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/freedom-quiz-kuwait എന്ന ലിങ്കുവഴിയും ഉത്തരങ്ങൾ സമർപ്പിക്കാം. കുവൈത്തിലുള്ളവർക്ക് മാത്രമാണ് മൽസരത്തിൽ പങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.