Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്;അഫ്സൽ ഉസ്മാൻ വിജയി
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ 30ാം ദിനത്തിൽ അഫ്സൽ ഉസ്മാൻ വിജയിയായി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ‘ഖാൻ അബ്ദുൽ ഗാഫർ ഖാൻ’ എന്ന് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്. റമദാൻ ഒന്നു മുതൽ 30 ദിവസങ്ങളിലായി നടന്ന ക്വിസ് മത്സരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഓൺലൈൻ വഴിയായിരുന്നു മത്സരം. വിജയികൾക്കുള്ള സമ്മാനം വൈകാതെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.