Posted On
date_range Updated On
date_range ആദ്യമത്സരത്തിൽ കുവൈത്ത് പൊരുതിത്തോറ്റു
കുവൈത്ത് സിറ്റി: ആർത്തലക്കുന്ന ആരാധകക്കൂട്ടത്തിന് മുന്നിൽ കുവൈത്തിന് ജയിക്കാനായില്ല. ഗൾഫ് കപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ പെരുമയുമായി സ്വന്തം മണ്ണി പോരിനിറങ്ങിയ കുവൈത്തിന് സൗദിക്ക് മുന്നിൽ ഒന്നിനെതിരെ രണ്ടുഗോളിന് തോൽക്കാനായിരുന്നു വിധി. 13ാം മിനിറ്റിൽ സൽമാൻ അൽ മശൂറും 52ാം മിനിറ്റിൽ മുക്താർ ഫല്ലാത്തയും ആണ് സൗദിക്കായി ഗോൾ നേടിയത്. 60ാം മിനിറ്റിൽ അബ്ദുല്ല അൽ ബുറൈകിയിലൂടെ കുവൈത്ത് തിരിച്ചടിച്ചു. ഏറെക്കാലം രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതിെൻറ പരിഭ്രമം കുവൈത്ത് ടീം തുടക്കത്തിൽ കാണിച്ചെങ്കിലും പിന്നീട് ഉണർന്നു. അപ്പോഴേക്കും സൗദി മത്സരം റാഞ്ചിയെടുത്തിരുന്നു. ആർത്തുവിളിച്ച ജനക്കൂട്ടം നൽകിയ ആവേശം സമനില ഗോൾ നേടാൻ കുവൈത്തിന് കഴിയാതെ പോയപ്പോൾ സൗദിക്ക് ആദ്യമത്സരത്തിൽ ജയവും മൂന്ന് പോയൻറും സ്വന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.