കുവൈത്ത് സിറ്റി: ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 141 ലധികം പേർ മരിച്ച സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദേശമയച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ദുരന്തത്തിൽ അനുശോചിച്ച് ദ്രൗപദി മുർമുവിന് സന്ദേശമയച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും തന്റെ അനുശോചനം അറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്
സന്ദേശമയച്ചു.
ഞായറാഴ്ചയാണ് ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് വൻ ദുരന്തം സംഭവിച്ചത്. 125ഓളം ആളുകൾ മാത്രം കയറാവുന്ന പാലത്തിൽ 500ലധികം പേർ കയറിയതാണ് അപകടകാരണമെന്നാണ് സൂചന. അടുത്തിടെ അറ്റകുറ്റപ്പണി പൂർത്തിയായി തുറന്നുകൊടുത്ത പാലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.