കുവൈത്ത് സിറ്റി: വൻ വിലക്കുറവുമായി കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ‘14 ഡേയ്സ്’ ഫ്ലാഷ് സെയിൽ. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷനിൽ വിവിധയിനങ്ങൾ വിലകുറവിൽ സ്വന്തമാക്കാം.
നിത്യോപയോഗ സാധനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം തുടങ്ങിയവയും വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും വിലക്കിഴിവിൽ ലഭ്യമാകും.
ഈ ദിവസങ്ങളിൽ ഫ്ലാഷ് സാലെ, ഹാപ്പി ഹവേഴ്സ്, ഫാമിലി ഹവേഴ്സ് തുടങ്ങിയ സ്പെഷൽ ഓഫറുകളും അതുല്യമായ വിലയിൽ ഒരോ ദിവസവും ഗ്രാന്റിന്റെ കുവൈത്തിലെ വിവിധ ഔട്ട്ലറ്റുകളിൽ ലഭ്യമായിരിക്കും. ഗ്രാൻഡ് മീ പ്രിവിലേജ് കാർഡ് ഉള്ളവർക്ക് 14 ഡേയ്സ് പ്രമോഷന്റെ ഭാഗമായി പ്രത്യേകം വിലക്കിഴിവുകളും ഉണ്ട്.
ഉപഭോക്താക്കൾക്കും മികച്ച ഉൽപന്നങ്ങൾ വിലക്കിഴിവിൽ ലഭ്യമാക്കുകയെന്നതാണ് ‘14 ഡേയ്സ്’ മെഗാ ഡിസ്കൗണ്ട് മേള കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ അറിയിച്ചു. പ്രവാസികളുടെ ഫസ്റ്റ് ചോയ്സ് ഷോപ്പിങ് ഡെസ്റ്റിനേഷൻ ആയി ഗ്രാൻഡ് ഹൈപ്പർ തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.