കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർമാർകറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ പന്ത്രണ്ടാം വാർഷികാഘോഷ നിറവിൽ. ആഘോഷഭാഗമായി നിത്യപോയോഗ സാധനകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവയ്ക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു.
ഓയിൽ, അരി, പഴം, പച്ചക്കറി, ദാന്യങ്ങൾ തുടങ്ങിയവ വിലക്കിഴിവിൽ വാങ്ങാം. വാഷിങ്‌മെഷീൻ, ടീവി, റഫ്രിജറേറ്റർ തുടങ്ങിയവ വിവിധ ബ്രാൻഡുകളിലും മികച്ച വിലയിലും ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിൽ ലഭ്യമാണ്. ഗാർമെൻറ്സ്, ഫൂട് വെയർ തുടങ്ങിയവയുടെ മികച്ച ശേഖരവും ഉണ്ട്. മൊബൈൽ ഫോണുകളും വിലക്കിഴിവിൽ ലഭ്യമാണ്. ഓൺലൈൻ ഫ്രീ ഹോം ഡെലിവറി സൗകര്യവും ഉണ്ടാകും.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പർമാർകറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 2010 ഡിസംബറിൽ ഫഹാഹീലിലാണ് കുവൈത്തിലെ ആദ്യ ശാഖ തുറന്നത്. 12 വർഷത്തിനുള്ളിൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലായി 30 ബ്രാഞ്ചുകൾ നിൽവിലുണ്ട്. കുവൈത്തിൽ ആറോളം ശാഖകൾ വൈകാതെ തുടങ്ങുമെന്നും, ജനങ്ങൾ സഥാപനത്തെ ഏറ്റെടുത്തതിന് തെളിവാണ് ഇതെന്നും മാനേജ്‌മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.