ഇരു നിലകളിൽ വിപുലീകരിച്ച് ഗ്രാൻഡ് ഹൈപ്പർ ഖൈതാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ

കുവൈത്ത് സിറ്റി: കൂടുതൽ സൗകര്യങ്ങളും ഉൽപന്നങ്ങളുമായി വിപുലീകരിച്ച് ഗ്രാൻഡ് ഹൈപ്പർ ഖൈതാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ. ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയിലേക്ക് വ്യാപിപ്പിച്ച സ്റ്റോറിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുനിലകളിലായി മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലായാണ് സ്റ്റോർ വിപുലീകരിച്ചത്.

ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറ, ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് എന്നിവർ ചേർന്ന് വിപുലീകരിച്ച ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഉദ്‌ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, സി.ഇ.ഒ.മുഹമ്മദ് സുനീർ,ഡി.ആർ.ഒ തെഹ്‌സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം, ലാംകോ ഡയറക്ടർ അമാനുല്ല എന്നിവരും മുതിർന്ന മാനേജ്‍മെന്റ് അംഗങ്ങളും സന്നിഹിതരായി.ഉയർന്ന ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പറിന്റെ നയങ്ങൾക്ക് അനുസൃതമായാണ് വിപുലീകരണമെന്ന് ഗ്രാൻഡ് ഹൈപ്പർ വ്യക്തമാക്കി.

Tags:    
News Summary - Grand Hyper Khaitan Department Store expanded by two floors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.