ഗ്രാൻഡ് ഹൈപ്പർ ‘ഗോൾഡൺ ഡേയ്സ്’ സമ്മാന പദ്ധതിയിലെ വിജയിക്ക് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി ഐഫോൺ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ഗ്രാൻഡ് ഗോൾഡൺ ഡെയ്സിലെ ആദ്യ അഞ്ച് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് ഹൈപ്പർ ശുവൈഖിൽ വിതരണംചെയ്തു. ആറു മുതൽ ഒമ്പതുവരെയുള്ള നറുക്കെടുപ്പ് വരുംദിവസങ്ങളിൽ നടക്കും.
ഗ്രാൻഡ് ഹൈപ്പർ 'ഗോൾഡൺ ഡേയ്സ്' സമ്മാന പദ്ധതിയിൽ സ്വർണ നാണയം ജേതാവ് മാനേജ്മെന്റ് പ്രതിനിധികൾകൊപ്പം
ഈ മാസം 29 വരെയാണ് ഗ്രാൻഡ് 'ഗോൾഡൺ ഡെയ്സ്' ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യ അഞ്ച് നറുക്കെടുപ്പിലെ വിജയികൾക്ക് ഐഫോൺ- 14 , ഒരുപവൻ സ്വർണ നാണയം, നാല് ഗ്രാം സ്വർണ നാണയങ്ങൾ എന്നിവയാണ് നൽകിയത്. റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ ഓപറേഷൻ തഹ്സീർ അലി, ചീഫ് ഓപറേറ്റിങ് ഓഫിസർ റാഹിൽ ബാസിം, ഡി.ജി.എം കുബേര റാവു, എച്ച്.ആർ മാനേജർ ശിഹാം ഹാരിസ് മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.