കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ സമ്മാന പദ്ധതിയായ ഗോൾഡൻ ഡേയ്‌സിലെ നാലാമത്തെ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. മെഗാ സമ്മാനമായ ഐഫോണിന് അനിൽ അർഹനായി. എട്ട് ഗ്രാം സ്വർണനാണയം നൂറുൽ ഇസ്‍ലാമിന് ലഭിച്ചു. 26 പേർക്ക് നാലു ഗ്രാം സ്വർണനാണയവും ലഭിച്ചു. എല്ലാ ഭാഗ്യശാലികൾക്കും ഉള്ള സമ്മാനങ്ങൾ പ്രത്യേകം സജ്ജമാക്കിയ വേദിയിൽവെച്ച് നൽകുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.
ഗ്രാൻഡ് ഹൈപ്പർ ഗോൾഡൻ ഡേയ്‌സ് സമ്മാനപദ്ധതി സെപ്റ്റംബർ 28നാണ് ആരംഭിച്ചത്. നവംബർ 29 വരെ നീണ്ടുനിൽക്കും. സമ്മാനപദ്ധതിയിൽ ഇനിയും അഞ്ച് നറുക്കെടുപ്പുകൾ കൂടി ബാക്കിയുള്ളതിനാൽ കൂടുതൽ പേർക്ക് അവസരം പ്രയോജനപ്പെടുത്താം. അഞ്ചാം നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.