കുവൈത്ത് സിറ്റി: വ്യത്യസ്തമായ ഉൽപന്നങ്ങളും വിലക്കുറവും ഒരുക്കി ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി ഗ്രാൻഡ് ഹൈപർ. ഈദ് ആഘോഷ ഭാഗമായി ഗ്രാൻഡ് ഹൈപർ എല്ലാ ശാഖകളിലും ബൈ ത്രീ ഗെറ്റ് വൺ ഫ്രീ ഓഫർ, ടോയ്സ് ഫെസ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ആഘോഷഭാഗമായി എല്ലാ ശാഖകളിലും കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചതായും ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു. പെരുന്നാളിന് അണിഞ്ഞൊരുങ്ങാൻ പുതുവസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ എത്തിച്ചിട്ടുണ്ട്.
ഷർട്ട്, പാന്റ്സ്, പാദരക്ഷകൾ, കുർത്തകൾ, ചുരിദാറുകൾ തുടങ്ങിയവയിൽ ബൈ ത്രീ ഗെറ്റ് വൺ ഫ്രീ ഓഫറും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്ക് പ്രത്യേക വിലയിൽ ടോയ്സ് ഫെസ്റ്റും പെരുന്നാളിന് രുചിയേറും വിഭവങ്ങൾ ഒരുക്കാനുള്ള ഇനങ്ങളും വൻ വിലക്കിഴിവിൽ ലഭ്യമാണെന്ന് ഗ്രാൻഡ് ഹൈപർ പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.