കുവൈത്ത് സിറ്റി: 'ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെർട്ട്‌സ്' പൂർണ്ണമായും സ്വദേശിവത്ക്കരിച്ചു നീതിന്യായ മന്ത്രാലയം. ഇതോടെ പ്രവാസികൾ വഹിച്ചിരുന്ന എല്ലാ തസ്തികകളിലും കുവൈത്തി പൗരന്മാരെ നിയമിച്ചു.
വിദഗ്ധ എൻജിനീയർമാർ, അക്കൗണ്ടന്റുമാർ, നിയമ ഗവേഷകർ എന്നീ തസ്തികകളിലുള്ള മുഴുവൻ ജീവനക്കാരെയും സ്വദേശിവത്ക്കരണ നടപടിക്രമത്തിൽ ഉൾപ്പെടുത്തിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെർറ്റ്‌സിന്റെ ആക്ടിംഗ് മേധാവി ഡോ.ഫവാസ് ബൂദായി വ്യക്തമാക്കി.
വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പൂർണ്ണമായും ദേശീയ വിദഗ്ധരെ ആശ്രയിക്കുന്ന രീതിയെ ഈ നടപടി ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയിൽ നീതിന്യായ മന്ത്രി നാസർ അൽ സുമൈത് ആരംഭിച്ച വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. തിങ്കളാഴ്ച മുതൽ സ്വദേശിവത്ക്കരണം പൂർത്തിയായി.
വിദഗ്ധർക്കിടയിൽ ജോലി കൂടുതൽ നീതിയുക്തമായും കാര്യക്ഷമമായും പുനർവിതരണം ചെയ്യുക, ഇടക്കിടെയുള്ള ജോലിമാറ്റം (റൊട്ടേഷൻ) നടപ്പിലാക്കുക, പ്രവർത്തന നിലവാരവും സാങ്കേതിക റിപ്പോർട്ടുകളുടെ ഗുണമേന്മയും മെച്ചപ്പെടുത്തുക, വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുക എന്നിവ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുമെന്നും ബൂദായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.