ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അംഗങ്ങൾ പരിശോധനയിൽ
കുവൈത്ത് സിറ്റി: വേനൽക്കാലത്തെ തീപിടുത്തം, മുങ്ങിമരണം എന്നിവയിൽ അവബോധം വളർത്തൽ, പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഫയർ ഫോഴ്‌സ് ബോധവൽക്കരണ പരിപാടികൾ നടത്തി. ‘ഫയർ ഫോഴ്‌സിനൊപ്പം സുരക്ഷിതമായ വേനൽക്കാലം' എന്ന തലകെട്ടിൽ പരിപാടി ക്യാപിറ്റൽ മാളിൽ നടന്നു.
സുരക്ഷ ഉറപ്പാക്കൽ, തീപിടുത്തവും അപകടങ്ങളും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ ബോധവൽക്കരണ പരിപാടിയുടെ ഭാഗമാണ്. ഫീൽഡ് എക്സിബിഷനുകൾ, ബോധവൽക്കരണ ക്ലാസുകൾ, കടൽയാത്രകൾ, വാണിജ്യ സമുച്ചയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രചാരണ ബോധവൽക്കരണ പരിപാടികൾ പ്രയോജനപ്പെടുത്താനും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാനും ഫയർ ഫോഴ്സ് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.