വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ജി.സി.സി സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: കുവൈത്ത് ആതിഥേയത്വം വഹിക്കും
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ജി.സി.സി സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ജി.സി.സി ഉച്ചകോടിക്ക് കുവൈത്ത് അധ്യക്ഷതയും ആതിഥേയത്വവും വഹിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. സംയുക്ത ഗൾഫ് പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
വിദേശകാര്യ സഹമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹും മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.