കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ ജി.സി.സി ഏകീകൃത മിലിട്ടറി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡോ. ഈദ് അൽ ഷലാവിക്കൊപ്പം
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഏകീകൃത മിലിട്ടറി കമാൻഡിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡോ.ഈദ് അൽ ഷലാവി കുവൈത്തിലെത്തി. കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ അദ്ദേഹത്തെ സ്വീകരിച്ചു.
സംയുക്ത ഗൾഫ് സൈനിക നടപടിയെ പിന്തുണക്കൽ, ജി.സി.സി സായുധ സേനകൾക്കിടയിൽ വിവിധ മേഖലകളിൽ സംയോജനം വർധിപ്പിക്കൽ മറ്റു വിവിധ പ്രധാന വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തതായി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.
കരസേന ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ സബാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹും ഇരുവിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.മുബാറക് അൽ അബ്ദുല്ല ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജും ഡോ.ഈദ് അൽ ഷലാവി സന്ദർ ശിച്ചു. പരിശീലന സമയങ്ങളിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് നൽകുന്ന വിദ്യാഭ്യാസ പ്രക്രിയ, പാഠ്യപദ്ധതി, വ്യായാമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സംഘം നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.