കുവൈത്ത് സിറ്റി: റിയാദിൽ ചൊവ്വാഴ്ച നടക്കുന്ന 40ാമത് ജി.സി.സി ഉച്ചകോടിയില്‍ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പെങ്കടുക്കും. ചൊവ്വാഴ്ച അദ്ദേഹം സൗദിയിലേക്ക് തിരിക്കും. കാവൽ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്, ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ്, സാമ്പത്തികകാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ എന്നിവരും പങ്കെടുക്കും.
കഴിഞ്ഞമാസം അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം ആദ്യമായാണ് അമീർ മറ്റൊരു വിദേശരാജ്യത്തേക്ക് പോവുന്നത്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹാരത്തോടടുക്കുന്ന നിർണായക സമ്മേളനമായതിനാലാണ് ആരോഗ്യം അവഗണിച്ചും അമീർ ഉച്ചകോടിയിൽ പെങ്കടുക്കുന്നത്. വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വംനൽകുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിെൻറ സാന്നിധ്യം നിർണായകമാണ്.
ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച റിയാദിൽ നടന്ന അജണ്ട രൂപവത്കരണ യോഗത്തിൽ കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ഖാലിദ് ജാറുല്ല പങ്കെടുത്തു. സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു ശേഷം മൂന്നാമത്തെ ജി.സി.സി വാർഷിക ഉച്ചകോടിയാണ് റിയാദിൽ നടക്കുന്നത്.
ഖത്തർ വിഷയത്തിൽ പ്രശ്നപരിഹാരത്തിലേക്കുള്ള നിർണായക ചുവടുവെപ്പായി റിയാദ് ഉച്ചകോടി മാറുമെന്നാണ് കരുതുന്നത്. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസും ജി.സി.സി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുള്‍ ലത്തീഫ് അല്‍ സയാനി എന്നിവരും കഴിഞ്ഞദിവസം പ്രത്യേക കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.