കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളുടെ െഎക്യത്തിന് ക്ഷതമേറ്റിട്ടില്ലെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. 38ാമത് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയിൽ സംബന്ധിക്കുന്ന ഗൾഫ് രാഷ്ട്രനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് ഗൾഫ് രാജ്യങ്ങൾ കുവൈത്തിന് നൽകിയ പിന്തുണയെ അനുസ്മരിച്ച മന്ത്രി ഇതുപോലുള്ള വെല്ലുവിളികളിൽനിന്ന് മേഖലയെ രക്ഷിക്കാൻ ഒരുമിച്ച് നിൽക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു. മേഖലയെ വികസിപ്പിക്കാനും നല്ല ഭാവിക്കായി കൂടുതൽ െഎക്യം നിലനിർത്താനും സമ്മേളനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.