പു​രു​ഷ​ന്മാ​രു​ടെ ഫു​ട്സാ​ലി​ൽ സ്വ​ർ​ണം നേ​ടി​യ കു​വൈ​ത്ത് ടീ​മി​ന്റെ ആ​ഹ്ലാ​ദം 

ജി.​സി.​സി ഗെ​യിം​സ്: ലീ​ഡു​യ​ർ​ത്തി കു​വൈ​ത്ത്; യു.​എ.​ഇ ക​യ​റി​വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: മൂ​ന്നാ​മ​ത് ജി.​സി.​സി ഗെ​യിം​സി​ൽ കു​വൈ​ത്ത് മു​ന്നേ​റ്റം തു​ട​രു​ന്നു.

25 സ്വ​ർ​ണ​വും 20 വെ​ള്ളി​യും 20 വെ​ങ്ക​ല​വും നേ​ടി വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം ആ​തി​ഥേ​യ​ർ​ക്കു​ണ്ട്. 19 സ്വ​ർ​ണ​വും 19 വെ​ള്ളി​യും 15 വെ​ങ്ക​ല​വും നേ​ടി​യ ബ​ഹ്റൈ​ൻ ര​ണ്ടാ​മ​തും 12 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി​യ ഖ​ത്ത​ർ മൂ​ന്നാ​മ​തു​മാ​ണ്.

അ​വ​സാ​ന സ്ഥാ​ന​ത്താ​യി​രു​ന്ന യു.​എ.​ഇ ക​യ​റി​വ​രു​ന്ന​താ​ണ് ഗെ​യിം​സ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ കാ​ണു​ന്ന​ത്.

12 സ്വ​ർ​ണ​വും 12 വെ​ള്ളി​യും 10 വെ​ങ്ക​ല​വും നേ​ടി​യ യു.​എ.​ഇ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി. 11 സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും 11 വെ​ങ്ക​ല​വും നേ​ടി​യ ഒ​മാ​ൻ അ​ഞ്ചാം​സ്ഥാ​ന​ത്തും ഒ​മ്പ​ത് സ്വ​ർ​ണ​വും 13 വെ​ള്ളി​യും 20 വെ​ങ്ക​ല​വും നേ​ടി​യ സൗ​ദി അ​വ​സാ​ന സ്ഥാ​ന​ത്തു​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ 1700ല​ധി​കം പു​രു​ഷ, വ​നി​ത കാ​യി​ക താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

ഹാ​ൻ​ഡ് ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, ഫു​ട്സാ​ൽ, നീ​ന്ത​ൽ, അ​ത്‍ല​റ്റി​ക്സ്, ക​രാ​ട്ടെ, ജൂ​ഡോ, ഫെ​ൻ​സി​ങ്, ഷൂ​ട്ടി​ങ്, ടെ​ന്നി​സ്, സൈ​ക്ലി​ങ്, ഐ​സ് ഹോ​ക്കി, ടേ​ബി​ൾ ടെ​ന്നി​സ്, പാ​ഡെ​ൽ, ഇ​ല​ക്ട്രോ​ണി​ക് സ്​​പോ​ർ​ട്സ് എ​ന്നി​ങ്ങ​നെ 16 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

മേ​യ് 31ന് ​സ​മാ​പി​ക്കും. ജി.​സി.​സി ഗെ​യിം​സി​ൽ ആ​ദ്യ​മാ​യി ഫു​ട്​​സാ​ൽ, ബൈ​സി​ക്ലി​ങ്, അ​ത്​​ല​റ്റി​ക്​​സ്, ടേ​ബി​ൾ ടെ​ന്നി​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യിം​സ്​ എ​ന്നി​വ​യി​ൽ വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​മു​ണ്ട്. 

Tags:    
News Summary - gcc games: kuwait leading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.