കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും സംഘവും
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം ജി.സി.സി-ആസിയാൻ ഉച്ചകോടിയുടെയും ജി.സി.സി-ആസിയാൻ-ചൈന ഉച്ചകോടിയുടെയും ഭാഗമായി മലേഷ്യയിലായിരുന്നു കൂടിക്കാഴ്ച.
കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പ്രധാന പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും വിലയിരുത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും കൂടിക്കാഴ്ച നടത്തി.
സിംഗപ്പൂർ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലോറൻസ് വോങ്, ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയ തുടങ്ങിയവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. കുവൈത്തും വിവിധ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവും കൂടിക്കാഴ്ചകളിൽ ചർച്ചയായി.
വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസിൻ അൽ എസ്സ, അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ബദർ അൽ തുനൈബ്, ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്ത്, മലേഷ്യയിലെ കുവൈത്ത് അംബാസഡർ റാഷിദ് അൽ സലാഹ് എന്നിവർ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.