ഗാന്ധിസ്മൃതി കുവൈത്ത് കലണ്ടർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പയ്യന്നൂർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് പുറത്തിറക്കിയ 2022 വർഷ കലണ്ടർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പയ്യന്നൂർ നിർവഹിച്ചു. ഒരു വർഷക്കാലയളവിൽ ഗാന്ധി സ്മൃതി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകപരവുമാണെന്ന് മുസ്തഫ ഹംസ പയ്യന്നൂർ പറഞ്ഞു.
'സ്നേഹവിരുന്ന്' പദ്ധതി വഴി ആയിരക്കണക്കിന് നിർധനർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനൽകിയും ഇന്ത്യൻ ദേശീയത പുതുതലമുറക്ക് പകർന്നുനൽകിയും മാതൃകയാകാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്മിൻ പാനൽ അംഗങ്ങളായ മധു മാഹി, പ്രജോദ് ഉണ്ണി, സാബു പൗലോസ്, ലാക്ക് ജോസ്, പോളി അഗസ്റ്റിൻ, റൊമാനസ് പെയ്റ്റന്‍, എൽദോ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.