വ​ട്ടി​യൂ​ർ​കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ -ഉണ്ണി കൈ​മ​ൾ -ശ​ര​ത്​ നാ​യ​ർ

ഫ്യൂച്ചർ ഐ തിയറ്റർ ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഫ്യൂച്ചർ ഐ തിയറ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് ഷെമേജ് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വട്ടിയൂർക്കാവ് കൃഷ്ണ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം സന്തോഷ് കുട്ടത്ത് സംസാരിച്ചു. പ്രസിഡൻറ് ഷെമേജ് കുമാർ അവതരിപ്പിച്ച പാനൽ യോഗം അംഗീകരിച്ചു. ഭാരവാഹികൾ: വട്ടിയൂർക്കാവ് കൃഷ്ണകുമാർ (പ്രസി.), ഉണ്ണി കൈമൾ (സെക്ര.), ശരത് നായർ (ട്രഷറർ), രമ്യ രതീഷ്, മിഥുൻ ആര്യ (ജോയൻറ് സെക്ര.), സുശീൽ (ജോയൻറ് ട്രഷറർ), ആദർശ്, ഡോ. പ്രമോദ് (പ്രോഗ്രാം കോഓഡിനേറ്റർ), ജെസ്സി ജെയ്സൺ (വനിത കൺവീനർ). സതീഷ് കെ. സതീഷ് എഡിറ്റ് ചെയ്ത 'തിയറ്റർ സ്പേസ്' നാടക സമാഹാരം യോഗത്തിൽ പ്രകാശനം ചെയ്തു.

ഷെമേജ് കുമാറിന്റേതടക്കം 34 നാടക രചനകൾ ഉൾപ്പെടുത്തിയ പുസ്തകം ആവശ്യമുള്ളവർ ഫ്യൂച്ചർ ഐ തിയറ്ററുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. സന്തോഷ്കുമാർ കുട്ടത്ത്, കുമാർ തൃത്താല എന്നിവർ സംസാരിച്ചു. ഉണ്ണി കൈമൾ നന്ദി പറഞ്ഞു.

Tags:    
News Summary - Future Eye theator Office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.