സൗഹൃദം കുവൈത്ത് അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: സൗഹൃദം കുവൈത്ത് വാട്സാപ് അംഗങ്ങളുടെ ഒത്തുചേരലും പരിചയപ്പെടലും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് ചെങ്ങന്നൂർ ജയകുമാർ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ജോയന്റ് സെക്രട്ടറി ഷൈല ജോസ് സൗഹൃദത്തിന്റെ പ്രസക്തിയെയും പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. ശ്രീകുമാർ, സുരേഷ്, ദീപു നായർ, മനോജ് കിളിമാനൂർ, ഉണ്ണികൃഷ്ണൻ, എബി വർഗീസ് എന്നിവർ ആശംസ നേർന്നു. ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
ഓണാഘോഷ റാഫിൾ കൂപ്പൺ അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീകുമാർ സുരേഷ് എന്നിവരിൽ നിന്നും മനോജ് കുമാറും ഷൈല ജോസും ചേർന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഗ്രൂപ്പിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് മൊമെന്റോ നൽകാനും പ്രവാസം അവസാനിപ്പിച്ച് പോകുന്ന അംഗങ്ങളെ ആദരിക്കാനും തീരുമാനിച്ചു. യോഗത്തിൽ അനു ഡേവിഡ് ഈശ്വര പ്രാർഥന നടത്തി. സെക്രട്ടറി ഷാലു തോമസ് സ്വാഗതവും ജോയന്റ് സെക്രട്ടറി ഷൈല ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.