ജേ​താ​ക്കളായ ജാ ​ബ്ര​ദേ​ഴ്സ് ടീം ​ട്രോഫിയ​ുമായി

ഫ്രൈ​ഡേ ഫ്ര​ണ്ട്‌​സ് ക്ല​ബ്‌ ക്രി​ക്ക​റ്റ് ലീ​ഗ്: ജാ ​ബ്ര​ദേ​ഴ്സ് ടീം ​ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫ്രൈ​ഡേ ഫ്ര​ണ്ട്‌​സ് ക്ല​ബ്‌ ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ-9 ൽ ​ജാ ബ്ര​ദേ​ഴ്സ് ടീം ​ജേ​താ​ക്ക​ൾ. അ​ബൂ​ഹ​ലീ​ഫ അ​ൽ​ഘാ​നീം ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​വ​ർ ല​യ​ൺ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് കി​രീ​ട​നേ​ട്ടം. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ജാ ​ബ്ര​ദേ​ഴ്സി​ലെ ബാ​ദു​ഷ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ലൂ​സേ​സ് ഫൈ​ന​ലി​ൽ എ​സ്.​സി.​സി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്റ്റാ​ർ ടൈ​ഗേ​ഴ്സ് ടീം ​സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യി. ഈ ​ടീ​മി​ലെ സ​യ്യ​ദ് ഷാ ​റി​യാ​സ് പ്ലേ​യ​ർ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്റ്റാ​ർ ടൈ​ഗേ​ഴ്സ് ടീ​മി​ലെ ഹ​ഫീ​സ് ഷെ​യ്ഖ് ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​വും മി​ക​ച്ച ബാ​റ്റ്സ്മാ​നും ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച വ്യ​ക്തി​ഗ​ത ബാ​റ്റി​ങ് പ്ര​ക​ട​നം ജാ ​ബ്ര​ദേ​ഴ്സ് ടീ​മി​ലെ സ​ദ്ദാം, വ്യ​ക്തി​ഗ​ത ബൗ​ളി​ങ് പ്ര​ക​ട​ന​ത്തി​ന് എ​സ്.​സി.​സി ടീ​മി​ലെ ഭ​ര​ത്, ബൗ​ള​റാ​യി ഗോ​ര ടോ ​അ​ലി, വി​ക്ക​റ്റ് കീ​പ്പ​റാ​യി സാ​ദി​ഖ് ബാ​ഷ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും കാഷ് പ്രൈ​സും സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് , ഫ​ഹാ​ഹീ​ൽ ക്ലി​നി​ക് മാ​നേ​ജ​ർ കി​ര​ൺ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

എ​സ്.​സി.​സി ക്രി​ക്ക​റ്റ് ഓ​ഫി​ഷ്യ​ൽ​സ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, നി​തി​ൻ ഫ്രാ​ൻ​സി​സ്, മ​നു​മോ​ൻ ഗോ​പി​നാ​ഥ​ൻ, പ്ര​കാ​ശ്, പ​ര​ന്താ​മ​ൻ, അ​ജ​യ്, ശ​ര​വ​ണ​ൻ ,ഷാ​ഫി, ദീ​പു, ഷി​ബു, അ​ബ്ദു​ൽ​ഖ​ഹാ​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Friday Friends Club Cricket League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.