കെ.ടി.എ വിദ്യാഭ്യാസ സഹായപദ്ധതി വിതരണോദ്ഘാടനം ഒക്ടോബർ 10ന്

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (കെ.ടി.എ) കുവൈത്ത് പ്ലസ് ടു ഉപരിപഠന വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരേ -2026’ വിതരണോദ്ഘാടനം ഒക്ടോബർ 10ന് നടക്കും. വൈകീട്ട് നാലിന് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ ചടങ്ങ് കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യൂ.കെ ചന്ദ്രൻ ചടങ്ങിൽ സന്നിഹിതനാകും.

ഈ വർഷം ബി.ടെക്, ബി.എസ്.സി നഴ്സിങ്, നീറ്റ്, ടി.ടി.സി, സി.എ, ബി.എ,ബികോം തുടങ്ങിയ വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന 37 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ സഹായം നൽകുന്നത്. ഉപരിപഠനത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

Tags:    
News Summary - KTA Educational Assistance Scheme Distribution Launch on October 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.