കുവൈത്ത് സിറ്റി: വിദ്യാഭ്യാസമന്ത്രാലയം കരട് സ്വകാര്യ വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി നാലു പുതിയ വിദേശ സ്കൂളുകൾക്ക് ലൈസൻസ് അനുവദിച്ചു. സ്വകാര്യ സ്കൂളുകളിലെ ജോലിയുടെ സംവിധാനങ്ങൾ നിർവചിക്കുന്നതാണ് കരട് സ്വകാര്യ വിദ്യാഭ്യാസ നിയമം.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകളിൽ എല്ലാവരുടെയും അവകാശങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് നിയമം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ട്യൂഷൻ ഫീസ്, അധ്യാപകരുടെ ശമ്പളം, അവരുടെ അക്കാദമിക് യോഗ്യതകൾ എന്നിവയാണ്. അറബ് -വിദേശ- കമ്യൂണിറ്റി സ്കൂളുകളുടെ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാം നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.