കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ടവരിൽ നാല്​ മലയാളികളും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ട 16 ഇന്ത്യക്കാരിൽ നാല്​ മലയാളികളും. കാസർകോട്​ സ്വദേശി അബൂബക്കർ സിദ്ദീഖ്​ (22), മലപ്പുറം ചീക്കോട്​ വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ  (34), പാലക്കാട്​ മണ്ണാർക്കാട്​ സ്വദേശി മുസ്​തഫ ഷാഹുൽ ഹമീദ്​ (42),  പാലക്കാട്​ സ്വദേശി നിയാസ്​ മുഹമ്മദ്​ ഹനീഫ എന്നിവരുടെ വധശിക്ഷയാണ്​ ജീവപര്യന്തമാക്കി കുറച്ചത്​. 

അബൂബക്കർ സിദ്ദീഖ്​, ഫൈസൽ, മുസ്​തഫ ഷാഹുൽ ഹമീദ്​ എന്നിവർ 2015ലാണ്​ മയക്കുമരുന്ന്​ കടത്തിയ കേസിൽ അറസ്​റ്റിലായത്​. കേസിൽ ഫൈസൽ ഒന്നാം പ്രതിയും മുസ്​തഫ ഷാഹുൽ ഹമീദ്​ മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ്​ നാലാം പ്രതിയുമാണ്​. രണ്ടാം പ്രതി ശ്രീലങ്കക്കാരിയായ സുക്ലിയ സമ്പത്തിനെയും (41) കോടതി വധശിക്ഷക്ക്​ വിധിച്ചിരുന്നു.

2015 ഏപ്രിൽ 19നാണ്​ കേസിനാസ്​പദമായ സംഭവം. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽനിന്ന്​ നാല്​ കിലോയിലധികം മയക്കുമരുന്ന്​ പിടികൂടുകയായിരുന്നു. തുടർന്ന്​ കുവൈത്തിലെ ജലീബ്​ അൽ ശുയൂഖിലെ താമസസ്​ഥലത്ത്​ കസ്​റ്റംസ്​ ഉദ്യോഗസ്​ഥർ  നടത്തിയ പരി​േശാധനയിൽ മയക്കുമരുന്ന്​ കണ്ടെടുക്കുകയും മറ്റു മൂന്ന്​ പ്രതികൾ കൂടി അറസ്​റ്റിലാവുകയും ചെയ്​തു.
മയക്കുമരുന്ന്​ കടത്തും ഉപയോഗവും വ്യാപകമായതിനെ തുടർന്ന്​ 1997 മേയിലാണ്​ കുവൈത്തിൽ മയക്കുമരുന്ന്​ കേസുകൾക്ക്​ വധശിക്ഷബാധകമാക്കിയത്​.

Tags:    
News Summary - Four Malayalees Includes in Kuwait Death penalty Relaxation-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.