കുവൈത്ത് സിറ്റി: കുവൈത്തിൽ നാലര ലക്ഷം പേർ ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു. ഇത് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മുകളിൽ വരും. കൂടുതൽ കുത്തിവെപ്പുകേന്ദ്രങ്ങൾ തുറക്കുകയും വാക്സിൻ ഡോസുകൾ കൂടുതലായി എത്തുകയും ചെയ്തതോടെയാണ് നിരക്ക് വർധിച്ചത്. ഇനിയും പുതിയ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്.വാക്സിനേഷൻ നിരക്കിൽ ഗൾഫ് മേഖലയിൽ ഏറ്റവും അവസാനമായിരുന്നിടത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാൻ രാജ്യത്തിനു കഴിഞ്ഞു.
ഫൈസർ-ബയോൺടെക്, ഒാക്സ്ഫഡ്-ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ ഇപ്പോൾ നൽകിവരുന്നത്. മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾകൂടി എത്തിക്കാൻ ധാരണയായിട്ടുണ്ട്. രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പൊതു അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ.
ഇത്രയും കണിശത പാലിക്കാത്തതിനാലാണ് മറ്റു രാജ്യങ്ങൾക്ക് കുത്തിവെപ്പ് തോതിൽ മുന്നേറാൻ കഴിഞ്ഞതെന്ന് നേരേത്ത കുവൈത്ത് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഗ്ലോബൽ വാക്സിനേഷൻ കൗണ്ട് ഇൻഡക്സ് (www.covidvax) കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.