Posted On
date_range Updated On
date_range അനധികൃത മണൽ കടത്ത്; നാല് പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: സാൽമി മരുഭൂമിയിലെ സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസിൽ നാല് പ്രവാസികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും മുനിസിപ്പാലിറ്റിയും ചേർന്നുള്ള പരിശോധനയിലാണ് നടപടി.
ലൈസൻസില്ലാതെ ഹെവി മെഷിനറി ഉപയോഗിച്ച് മണൽ വേർതിരിച്ചെടുത്ത് വിൽപ്പന നടത്തിയതായാണ് കണ്ടെത്തിയത്.മണൽ കടത്തിനായി ഉപയോഗിച്ച ഭാരമേറിയ യന്ത്രങ്ങളും അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ സിറിയ, ഈജിപ്ത്, ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത ഉപകരണങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.