വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഹംഗേറിയൻ മന്ത്രി
മാർട്ടൺ നാഗിയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഹംഗേറിയൻ സാമ്പത്തിക വികസന മന്ത്രി മാർട്ടൺ നാഗിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക, നിക്ഷേപ സഹകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇരുവരും ചർച്ചചെയ്തു.
ശുദ്ധമായ ഊർജം, പുനരുപയോഗം തുടങ്ങിയ മേഖലകളിലെ പൊതുവായ ശ്രമങ്ങളും ചർച്ചയായി. കുവൈത്തിന്റെയും ഹംഗറിയുടെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായി. ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ കുവൈത്ത് ഉന്നത നയതന്ത്രജ്ഞരുടെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രിയും സംഘവും ഹംഗറിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.