വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഉ​സ്ബ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ർ നൊ​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കുവൈത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വി​ദേ​ശ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​സ്ബ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ർ നൊ​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​കു​വി​ൽ ചേ​രു​ന്ന ചേ​രി​ചേ​രാ പ്ര​സ്ഥാ​ന ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ സു​പ്ര​ധാ​ന മേ​ഖ​ല​ക​ൾ​ക്കു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ, അ​ഫ്ഗാ​നി​സ്താ​ൻ, യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി തു​ട​ങ്ങി നി​ല​വി​ലെ സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മീ​പ​കാ​ല പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

സെ​ർ​ബി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​ക്കോ​ള സെ​ലാ​കോ​വി​ച്ചു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും സ​ഹ​ക​ര​ണ​വും ഇ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

Tags:    
News Summary - Foreign Minister holds meeting with Foreign Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.