വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽജാബിർ അസ്സബാഹ് ആസിയാൻ
പ്രതിനിധികളുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽജാബിർ അസ്സബാഹ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിനും ആസിയാൻ രാഷ്ട്രങ്ങൾക്കും ഇടയിലുള്ള പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സാമ്പത്തിക വികസനമുൾപ്പെടെ വിവിധ മേഖലകളിൽ ആസിയാനുമായുള്ള സഹകരണം വർധിപ്പിക്കാൻ കുവൈത്തിന്റെ താൽപര്യം കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി പ്രകടിപ്പിച്ചു. സുരക്ഷ, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരുപക്ഷവും കൈമാറി.
തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്. 1967ൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്,സിംഗപ്പൂർ,തായ്ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണൈ, ബർമ (മ്യാൻമാർ),കംബോഡിയ,ലാവോസ്,വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.