കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സംഘടിപ്പിച്ച 47ാം വാർഷിക
പൊതുസമ്മേളനം കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരളത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ് പറഞ്ഞു. കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സംഘടിപ്പിച്ച 47ാം വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗമന-ജനാധിപത്യ ശക്തികളുടെ പോരാട്ടത്തിലൂടെ നേടിയ ചരിത്രമാണ് ഇന്നത്തെ കേരളമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ജനകീയ ഐക്യത്തെയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ചെറുത്തുതോൽപിക്കേണ്ടത് ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. ലോക കേരള സഭ അംഗം ജെ. സജി ആശംസകൾ അർപ്പിച്ചു. ലോകകേരള സഭ അംഗം സി.കെ. നൗഷാദ്, വനിതാവേദി പ്രസിഡന്റ് ഷിനി റോബർട്ട്, വൈസ് പ്രസിഡന്റ് പ്രവീൺ, ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലാത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രസീത ജിതിൻ, സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ നവീൻ കെ.വി. എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.