Posted On
date_range Updated On
date_range എലത്തൂർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റ്
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) സംഘടിപ്പിക്കുന്ന മൂന്നാമത് സൗത്ത് ഏഷ്യ സെവൻസ് ഏകദിന ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച. രാവിലെ ആറുമുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരം. 22 ടീമുകൾ പങ്കെടുക്കും.
വിജയികൾക്ക് ട്രോഫികൾ കൂടാതെ 500 ഡോളർ പ്രൈസ് മണിയും, റണ്ണേഴ്സിന് 250 ഡോളർ പ്രൈസ് മണിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എൻ. റഫീക്ക്- 97398453, എം.കെ. നാസർ-66780404, എൻ.ആർ. ആഷിഖ്- 97231880 എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.