അയർലൻഡിലേക്ക് പോകുന്ന റൈഞ്ചേഴ്‌സ് ഫുട്ബാൾ ടീം അംഗം ബിനു തോമസിന് നൽകിയ യാത്രയയപ്പ്

ബിനു തോമസിന് റൈഞ്ചേഴ്‌സ് ഫുട്ബാൾ ക്ലബ് യാത്രയയപ്പ്

കുവൈത്ത് സിറ്റി: ജോലിയാവശ്യാർഥം കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് അയർലൻഡിലേക്ക് പോകുന്ന റൈഞ്ചേഴ്‌സ് ഫുട്ബാൾ ടീം അംഗം ബിനു തോമസിന് ടീം യാത്രയയപ്പ് നൽകി. കൈഫാൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റൈഞ്ചേഴ്‌സ് ഫുട്ബാൾ ക്ലബ് ജഴ്‌സി ബിനുവിന് ഉപഹാരമായി പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ കൈമാറി. ഹഫീസ് ഹമീദ്, മുഹമ്മദ് അസ്‌ലം, നബീൽ അഹമ്മദ്, നൗഷാദ് എന്നിവർ സംസാരിച്ചു. ബിനു തോമസ് നന്ദി പറഞ്ഞു. സമീർ ഉമ്മർ സ്വാഗതവും മിൻഹാസ് മുസ്തഫ നന്ദിയും പറഞ്ഞു.

Tags:    
News Summary - Football Club bids farewell to Binu Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.