ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ്​ ഫെസ്​റ്റിവൽ 24 മുതൽ

കുവൈത്ത്​ സിറ്റി: മുൻനിര ​റീ​ട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ്​ ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നു. മേയ് 24 മുതൽ 31 വരെ കുവൈത്തിലെ എല്ലാ ലുലുഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലുമായാണ് ഫുഡ്​ ഫെസ്​റ്റിവൽ.

24ന് അൽറായ് ഔട്ട്‌ലെറ്റിൽ വൈകുന്നേരം ആറിന് ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ -7 വിജയി നയൻജ്യോതി സൈക, നടി സാനിയ ഇയ്യപ്പൻ, കുവൈത്ത് ആസ്ഥാനമായുള്ള അറബിക് ഷെഫ് ജുമാന ജാഫർ എന്നിവർ പ്രമോഷൻ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ ഇനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, ഫ്രഷ് ആൻഡ് ഫ്രോസൺ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ള എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും അതിശയിപ്പിക്കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫുഡ്​ ഫെസ്​റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്​റ്റിവലിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - Food Festival at Lulu Hypermarket from 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.