വൈറ്റ്ഗാർഡിന് ഗ്ലോബൽ കെ.എം.സി.സി ഫോഗിങ് മെഷീൻ കൈമാറുന്നു
Posted On
date_range Updated On
date_range ഫോഗിങ് മെഷീൻ കൈമാറി
കുവൈത്ത് സിറ്റി: കോവിഡ് വ്യാപന സാഹചര്യത്തിൽ അണുനശീകരണത്തിനായി വൈറ്റ്ഗാർഡിന് ഗ്ലോബൽ കെ.എം.സി.സി ഫോഗിങ് മെഷീൻ നൽകി. പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫിസിൽ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ബഷീർ മേലടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് സി.പി. സദഖത്തുല്ല യൂത്ത് ലീഗ് പ്രസിഡൻറ് എസ്.കെ. സമീറിന് കൈമാറി. മണ്ഡലം മുസ്ലിംലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, ചെറക്കോത്ത് ലത്തീഫ്, കെ.പി.സി. ശുക്കൂർ, എം.സി. അബ്ദുറസാഖ്, എ.സി. സുനൈദ് എന്നിവർ സംസാരിച്ചു. ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫവാസ് കാട്ടൊടി സ്വാഗതവും കോഒാഡിനേറ്റർ നിസാർ പയലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.